സ്വര്‍ഗ്ഗം നരകം , ദൈവം ,സാത്താന്‍ ഇതൊക്കെ ശരിക്കും ഉള്ളതാണോ ? എല്ലാം ശുദ്ധരായ മനുഷ്യരെ പറ്റിക്കാന്‍ ഉള്ള ഒരു തരം കപട വേലകള്‍ അല്ലേ ?
കുട്ടി ആയിരിക്കുമ്പോള്‍ മുതല്‍ ഉള്ള സംശയങ്ങള്‍ ആണ് ഇതൊക്കെ .
പള്ളിയില്‍ വേദപാഠം പഠിപ്പിക്കാന്‍ വന്ന അച്ഛനോട് വരെ തര്‍ക്കിച്ചു ദൈവം ഇല്ലാ എന്ന് .
അപ്പോള്‍ അച്ഛന്‍ എന്റെ കയ്യില്‍ നുള്ളിയിട്ട് ചോദിച്ചു നിനക്കു വേദനിക്കുനില്ലേ .
ഉവ്വ് എന്ന് ഞാന്‍ , എന്നാല്‍ വേദന ഒന്നു കാണിച്ചു തരാന്‍ അച്ഛന്‍. വേദനിക്കുന്ന സ്ഥലം കാണിച്ചുതരാം പക്ഷേ വേദന എങ്ങനെ ? അത് പോലെ ചില കാര്യങ്ങള്‍
നമ്മുക്ക് കാണിച്ചു തരാന്‍ പറ്റില്ല. പക്ഷേ നമ്മുക്ക് അത് അനുഭവിക്കാന്‍ കഴിയും.
സാത്താനും ദൈവവും സ്വര്‍ഗ്ഗവും നരകവും എല്ലാം സാങ്ങല്പ്പികം മാത്രമാണ് . മനുഷ്യ മനസ്സില്‍ നിന്നും ഉണ്ടാകുന്ന ചിന്തകള്‍ , ചിന്തകളില്‍ നിന്നും നാം നല്കുന്ന ചില രൂപങ്ങള്‍ .
അല്ലെങ്കില്‍ അമ്മയുടെ ഉദരത്തില്‍ ആയിരിക്കുന്ന അവസ്ഥ മുതല്‍ കേട്ട് തുടങ്ങുന്ന വിശ്വാസങ്ങള്‍ .
ഇവയെല്ലാം മിഥ്യ ആയിരിക്കാം എന്നാല്‍ ഇവ ഇല്ലാതെ ജീവിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണ്.
വിശ്വാസങ്ങൾ ഉണ്ടാകുമ്പോൾ ആണ് അവിശ്വാസങ്ങളും ഉണ്ടാവുന്നത്. വിശ്വാസിയും അവിശ്വാസിയും. ലോകം ഇന്ന് രണ്ടു ചേരിയിലാ ഒന്ന് വിശ്വാസി മറ്റൊന്ന് അവിശ്വാസി. പക്ഷേ വിശ്വാസികളിൽ തന്നെ നൂറു നൂറു വ്യത്യസ്ത വിശ്വാസികൾ ഉണ്ട്. അതിൽ ശരിയേത് തെറ്റേത് എന്നുള്ള അടി എന്ന് തീരുമോ എന്തോ?
ലോകം ഉള്ളിടത്തോളം ഉണ്ടാവും അല്ലേ ?