
നറുക്കിട്ടെടുത്തെന്‍ വഴികളെ
അവ ചതിക്കില്ലെന്ന ഉറപ്പോടെ
വേര് പിരിയുന്ന വഴികള്‍ക്ക് മുന്നില്‍
സ്തബ്ധനായ് നിമിഷ നേരം നോക്കി
കൌതുകത്തോടെ
അവ ചതിക്കില്ലെന്ന ഉറപ്പോടെ
വേര് പിരിയുന്ന വഴികള്‍ക്ക് മുന്നില്‍
സ്തബ്ധനായ് നിമിഷ നേരം നോക്കി
കൌതുകത്തോടെ
മനസ്സിനെ മഥിച്ച ചോദ്യങ്ങള്‍ക്കൊടുവില്‍
അതിലൊരു വഴി നറുക്കിട്ടെടുത്തു
തുടങ്ങിയെന് യാത്ര .
നറുക്കിട്ടെടുത്തെന്‍ വഴികളെ
അവ ചതിക്കില്ലെന്ന ഉറപ്പോടെ
അതിലൊരു വഴി നറുക്കിട്ടെടുത്തു
തുടങ്ങിയെന് യാത്ര .
നറുക്കിട്ടെടുത്തെന്‍ വഴികളെ
അവ ചതിക്കില്ലെന്ന ഉറപ്പോടെ
ഉന്മത്തമായെന്‍ മാനസത്താല്‍
മങ്ങിയെന്‍ കാഴ്ചകളും .
വഴിവക്കിലെ നരകിച്ച ജീവിതങ്ങളെ
കാണാന്‍ തുനിഞ്ഞില്ലൊരിക്കലും
കണ്ടതോ , സുന്ദരക്കാഴ്ചകള്‍ മാത്രം .
മങ്ങിയെന്‍ കാഴ്ചകളും .
വഴിവക്കിലെ നരകിച്ച ജീവിതങ്ങളെ
കാണാന്‍ തുനിഞ്ഞില്ലൊരിക്കലും
കണ്ടതോ , സുന്ദരക്കാഴ്ചകള്‍ മാത്രം .
മനമറിയാതെ ചൊല്ലിയാടിയ
കാഴ്ച്ചകള്‍ക്കൊടുവിലെ ഭീമമാം -
ഗര്‍ത്തം കണ്ടു പകച്ചു പിന്നോട്ട് തിരിഞ്ഞ നേരം
കണ്ടില്ല സുന്ദരക്കാഴ്ചകളൊന്നും ഞാന്‍ .
കൂരിരുട്ടിന് അട്ടഹാസമാല്ലാതെ .
കാഴ്ച്ചകള്‍ക്കൊടുവിലെ ഭീമമാം -
ഗര്‍ത്തം കണ്ടു പകച്ചു പിന്നോട്ട് തിരിഞ്ഞ നേരം
കണ്ടില്ല സുന്ദരക്കാഴ്ചകളൊന്നും ഞാന്‍ .
കൂരിരുട്ടിന് അട്ടഹാസമാല്ലാതെ .
പഞ്ചാരപ്പാട്ടുകള്‍ പാടിയെന്‍ മുന്നാലെ
മന്ദാരപ്പൂക്കള്‍ വിരിയിച്ച കാറ്റേ
നീ വകഞ്ഞുമാറ്റിയ അന്ധകാരത്തിലൂടെയാണോ
ഇത്ര നാള് ഞാന്‍ യാത്ര ചെയ്തതെന്നോ?
നറുക്കുകളെന്നെ ചതിച്ചുവല്ലോ ...
വന്ന വഴിയേത് ...? ഇനിയെന്തെന്‍ മുന്നില്‍ ...?
മന്ദാരപ്പൂക്കള്‍ വിരിയിച്ച കാറ്റേ
നീ വകഞ്ഞുമാറ്റിയ അന്ധകാരത്തിലൂടെയാണോ
ഇത്ര നാള് ഞാന്‍ യാത്ര ചെയ്തതെന്നോ?
നറുക്കുകളെന്നെ ചതിച്ചുവല്ലോ ...
വന്ന വഴിയേത് ...? ഇനിയെന്തെന്‍ മുന്നില്‍ ...?
ചതിച്ചതാരെന്നെ ...
നറുക്കുകളോ , കാറ്റോ , ഞാന്‍ തന്നെയോ?
അബോധത്തിലാഴ്ന്ന നിശകള്‍ക്കും
വിശ്രമരഹിത പകലുകള്‍ക്കും
കത്തിയെരിയുന്ന സിഗററ്റുകുറ്റികള്‍ക്കും
നരച്ചു പൊങ്ങുന്ന മദ്യക്കുപ്പികള്‍ക്കുമിടയില്‍
എന്നെ ചതിച്ചതാരെന്നു
ഞാനെങ്ങനെയറിയുവാന്‍ ?
വിശ്രമരഹിത പകലുകള്‍ക്കും
കത്തിയെരിയുന്ന സിഗററ്റുകുറ്റികള്‍ക്കും
നരച്ചു പൊങ്ങുന്ന മദ്യക്കുപ്പികള്‍ക്കുമിടയില്‍
എന്നെ ചതിച്ചതാരെന്നു
ഞാനെങ്ങനെയറിയുവാന്‍ ?
സത്യങ്ങള്‍ ഗ്രഹിച്ചു ഞാന്‍ -
ജീവിത സത്യങ്ങള്‍ , കാലത്തിന് വെളുത്ത സത്യങ്ങള്‍
കാലത്തിന് പദയാത്ര തന് മദ്ധ്യേതന്നെ
ജീവിതം പഠിപ്പിച്ച സത്യങ്ങള്‍ ലളിതം
അവ ഉള്‍ക്കൊള്ളാത്ത മനസ്സ് വികൃതവും .
ജീവിത സത്യങ്ങള്‍ , കാലത്തിന് വെളുത്ത സത്യങ്ങള്‍
കാലത്തിന് പദയാത്ര തന് മദ്ധ്യേതന്നെ
ജീവിതം പഠിപ്പിച്ച സത്യങ്ങള്‍ ലളിതം
അവ ഉള്‍ക്കൊള്ളാത്ത മനസ്സ് വികൃതവും .
കുറ്റബോധത്തിന് ബൌദ്ധിക മണ്ഡലം
കുറ്റപ്പെടുത്തുന്നില്ല അശേഷമെന്നെ
തെറ്റില്‍ നിന്നു തെറ്റിലേയ്ക്ക്
ലക്ഷ്യബോധത്തോടെ ഊളിയിട്ടിറങ്ങുമ്പോഴും
ദേഹവും ദേഹിയും ഒരു പോലെ
മറയിടും കപട ധരണയിത്
പിന്നെ ഇവിടെന്തു തെറ്റ് ... ഇവിടെന്തു കുറ്റം ?
എന്ത് കുറ്റബോധം ... എന്ത് സ്വബോധം ?
കുറ്റപ്പെടുത്തുന്നില്ല അശേഷമെന്നെ
തെറ്റില്‍ നിന്നു തെറ്റിലേയ്ക്ക്
ലക്ഷ്യബോധത്തോടെ ഊളിയിട്ടിറങ്ങുമ്പോഴും
ദേഹവും ദേഹിയും ഒരു പോലെ
മറയിടും കപട ധരണയിത്
പിന്നെ ഇവിടെന്തു തെറ്റ് ... ഇവിടെന്തു കുറ്റം ?
എന്ത് കുറ്റബോധം ... എന്ത് സ്വബോധം ?
ഒന്നു ചോദിക്കട്ടെ
പ്രിയ സുഹൃത്തേ, പറയൂ
ഈ പദയാത്രയില്‍ നീറുമെന്നാത്മാവിനെ
അസ്ഥിത്വമില്ലാതലയുന്ന എന്നെ
കണ്ടുവോ ഒരു വട്ടമെങ്കിലും ?
ജ്വലിക്കുന്ന അഗ്നികുണ്ഡത്തില്‍
ചാടിയോ നീയും കണ്ണുനീരിന് നനവോടെ
എന്റെ സ്വപ്നങ്ങളെപ്പോലെ
എന്നെപ്പോലെ , ഒരുപിടി ചാരമാവാന്‍ .
പ്രിയ സുഹൃത്തേ, പറയൂ
ഈ പദയാത്രയില്‍ നീറുമെന്നാത്മാവിനെ
അസ്ഥിത്വമില്ലാതലയുന്ന എന്നെ
കണ്ടുവോ ഒരു വട്ടമെങ്കിലും ?
ജ്വലിക്കുന്ന അഗ്നികുണ്ഡത്തില്‍
ചാടിയോ നീയും കണ്ണുനീരിന് നനവോടെ
എന്റെ സ്വപ്നങ്ങളെപ്പോലെ
എന്നെപ്പോലെ , ഒരുപിടി ചാരമാവാന്‍ .
This comment has been removed by the author.
ReplyDeleteനല്ല വരികള്‍, സത്യം.. ഇഷ്ട്ടമായി ഈ വരികള്‍. കലാകാരന് ഒളിഞ്ഞിരിപ്പുണ്ട്,,,
ReplyDelete''മനസ്സിനെ മഥിച്ച ചോദ്യങ്ങള്‍ക്കൊടുവില്‍
അതിലൊരു വഴി നറുക്കിട്ടെടുത്തു
തുടങ്ങിയെന് യാത്ര .
നറുക്കിട്ടെടുത്തെന്‍ വഴികളെ
അവ ചതിക്കില്ലെന്ന ഉറപ്പോടെ''
ഏറ്റവും ഇഷ്ട്ടപെട്ടത് ഇതാണ്.. തിരഞ്ഞെടുത്ത വഴികള്‍ ചതിക്കാതിരിക്കട്ടെ !!!!
Mone dinesa nalla vazhi....
ReplyDeletemone edappalii...