Jun 1, 2009

നറുക്കുകള്‍


നറുക്കിട്ടെടുത്തെന്‍  വഴികളെ 
അവ ചതിക്കില്ലെന്ന  ഉറപ്പോടെ 
വേര്‍ പിരിയുന്ന വഴികള്‍ക്ക് മുന്നില്‍ 
സ്തബ്ധനായ്   നിമിഷ നേരം നോക്കി 
കൌതുകത്തോടെ 
 
മനസ്സിനെ മഥിച്ച ചോദ്യങ്ങള്‍ക്കൊടുവില്‍ 
അതിലൊരു വഴി നറുക്കിട്ടെടുത്തു   
തുടങ്ങിയെന്‍  യാത്ര . 
നറുക്കിട്ടെടുത്തെന്‍  വഴികളെ 
അവ ചതിക്കില്ലെന്ന  ഉറപ്പോടെ
 
ഉന്മത്തമായെന്‍ മാനസത്താല്‍  
മങ്ങിയെന്‍ കാഴ്ചകളും .
വഴിവക്കിലെ നരകിച്ച ജീവിതങ്ങളെ 
കാണാന്‍ തുനിഞ്ഞില്ലൊരിക്കലും  
കണ്ടതോ , സുന്ദരക്കാഴ്ചകള്‍ മാത്രം .
മനമറിയാതെ ചൊല്ലിയാടിയ   
കാഴ്ച്ചകള്‍ക്കൊടുവിലെ  ഭീമമാം -
ഗര്‍ത്തം കണ്ടു പകച്ചു പിന്നോട്ട് തിരിഞ്ഞ നേരം 
കണ്ടില്ല സുന്ദരക്കാഴ്ചകളൊന്നും  ഞാന്‍ .
കൂരിരുട്ടിന്‍  അട്ടഹാസമാല്ലാതെ .
 
പഞ്ചാരപ്പാട്ടുകള്‍ പാടിയെന്‍ മുന്നാലെ 
മന്ദാരപ്പൂക്കള്‍  വിരിയിച്ച കാറ്റേ 
നീ വകഞ്ഞുമാറ്റിയ  അന്ധകാരത്തിലൂടെയാണോ 
ഇത്ര നാള്‍ ഞാന്‍ യാത്ര ചെയ്തതെന്നോ? 
നറുക്കുകളെന്നെ ചതിച്ചുവല്ലോ ...
വന്ന വഴിയേത് ...? ഇനിയെന്തെന്‍ മുന്നില്‍ ...?

ചതിച്ചതാരെന്നെ ...
നറുക്കുകളോ , കാറ്റോ , ഞാന്‍ തന്നെയോ? 
അബോധത്തിലാഴ്ന്ന  നിശകള്‍ക്കും  
വിശ്രമരഹിത  പകലുകള്‍ക്കും 
കത്തിയെരിയുന്ന സിഗററ്റുകുറ്റികള്‍ക്കും  
നരച്ചു പൊങ്ങുന്ന മദ്യക്കുപ്പികള്‍ക്കുമിടയില്‍  
എന്നെ ചതിച്ചതാരെന്നു  
ഞാനെങ്ങനെയറിയുവാന്‍  ?
 
സത്യങ്ങള്‍ ഗ്രഹിച്ചു ഞാന്‍ -
ജീവിത സത്യങ്ങള്‍ , കാലത്തിന്‍ വെളുത്ത സത്യങ്ങള്‍ 
കാലത്തിന്‍ പദയാത്ര തന്‍ മദ്ധ്യേതന്നെ 
ജീവിതം പഠിപ്പിച്ച സത്യങ്ങള്‍ ലളിതം 
അവ ഉള്‍ക്കൊള്ളാത്ത മനസ്സ്  വികൃതവും .
കുറ്റബോധത്തിന്‍  ബൌദ്ധിക  മണ്ഡലം 
കുറ്റപ്പെടുത്തുന്നില്ല അശേഷമെന്നെ  
തെറ്റില്‍ നിന്നു തെറ്റിലേയ്ക്ക് 
ലക്ഷ്യബോധത്തോടെ  ഊളിയിട്ടിറങ്ങുമ്പോഴും 
ദേഹവും ദേഹിയും  ഒരു പോലെ 
മറയിടും  കപട ധരണയിത്  
പിന്നെ ഇവിടെന്തു തെറ്റ് ... ഇവിടെന്തു കുറ്റം ?
എന്ത് കുറ്റബോധം ... എന്ത് സ്വബോധം ?
 
ഒന്നു ചോദിക്കട്ടെ 
പ്രിയ സുഹൃത്തേ, പറയൂ    
ഈ പദയാത്രയില്‍ നീറുമെന്നാത്മാവിനെ 
അസ്ഥിത്വമില്ലാതലയുന്ന എന്നെ 
കണ്ടുവോ ഒരു വട്ടമെങ്കിലും ? 
ജ്വലിക്കുന്ന അഗ്നികുണ്ഡത്തില്‍   
ചാടിയോ നീയും  കണ്ണുനീരിന്‍ നനവോടെ 
എന്റെ സ്വപ്നങ്ങളെപ്പോലെ 
എന്നെപ്പോലെ , ഒരുപിടി ചാരമാവാന്‍ .

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. നല്ല വരികള്‍, സത്യം.. ഇഷ്ട്ടമായി ഈ വരികള്‍. കലാകാരന്‍ ഒളിഞ്ഞിരിപ്പുണ്ട്,,,
    ''മനസ്സിനെ മഥിച്ച ചോദ്യങ്ങള്‍ക്കൊടുവില്‍
    അതിലൊരു വഴി നറുക്കിട്ടെടുത്തു
    തുടങ്ങിയെന്‍ യാത്ര .
    നറുക്കിട്ടെടുത്തെന്‍ വഴികളെ
    അവ ചതിക്കില്ലെന്ന ഉറപ്പോടെ''
    ഏറ്റവും ഇഷ്ട്ടപെട്ടത്‌ ഇതാണ്.. തിരഞ്ഞെടുത്ത വഴികള്‍ ചതിക്കാതിരിക്കട്ടെ !!!!

    ReplyDelete
  3. Mone dinesa nalla vazhi....

    mone edappalii...

    ReplyDelete