അമ്മേ കരയല്ലേ , ചേച്ചി എഴുന്നേറ്റു ആഹാരം കഴിക്കു . എന്റെ പോന്നു അനിയാ മോനെ എന്തുവാടാ നീ ഇങ്ങനെ പെണ്ണുങ്ങളെ പോലെ ഇരുന്നു കരയുന്നേ , അച്ഛന് എന്തിയെ നീ പോയി അച്ഛന് മരുന്നു കൊടുത്തെ വയ്യാത്ത ആളാ . അമ്മേ ഞാന്‍ പറയുന്നത് കേള്ക്കു . എടാ പൊട്ടന് മനുവേ നിന്നെ എന്റെ കൂട്ടുകാരനയാണോ എന്റെ അമ്മ കണ്ടത് , എന്നെ പോലെ തന്നെ അല്ലേ പിന്നെ പറയടാ എല്ലാരോടും വിഷമിക്കാതിരിക്കാന്‍, നീ എന്തിനാ എങ്ങനെ മാറിനില്‍ക്കുന്നെ. ഇതു ആരൊക്കെയാ വന്നിരിക്കുന്നെ , എന്തിനാ വെറുതെ എല്ലാരും വന്നേ.
ഞാന്‍ ഇതൊക്കെ ആരോടാ പറയുന്നേ , ഞാന്‍ പറയുന്നത് ഇനി ആര് കേള്‍ക്കാനാ. ഇപ്പോള്‍ ഞാന്‍ മരിച്ചിട്ട് കൃത്യം രണ്ടു മണികൂര് ആയി കാണും . എന്റെ ഭൌതിക ശരീരം ഇപ്പോള്‍ മോര്‍ച്ചറിയില്‍ തണുത്തു മരവിച്ചു ഇരിക്കയാണ് . അല്‍പ്പം പോലും തണുപ്പ് സഹിക്കാന്‍ പറ്റാത്ത ഞാന്‍ ഇപ്പോള്‍ ഐസ് പെട്ടിക്കുളില്‍ കിടക്കുവാ . എന്നെ അവിടെനിന്നും ഒന്ന് മാറ്റുവോ എനിക്ക് ഈ തണുപ്പ് സഹിക്കാന്‍ പറ്റില്ല . എന്നെ കീറിമുറിച്ച് പരിശോദിക്കാന്‍ കാത്തു നില്‍ക്കായ കൊച്ചു ഡോക്ടര്‍മാര്‍ . വേണ്ട അച്ഛാ എന്നെ കീറിമുറിക്കാന്‍ വിട്ടുകൊടുക്കല്ലേ . ഒരു പോറല്‍ പോലും ഏല്ക്കാതെ ഞാന്‍ സൂക്ഷിച്ച ശരീരം ആണ് , അതിനെ കീറാന്‍ കൊടുക്കണ്ട . ഇപ്പോഴും എന്റെ ദേഹത്ത് ഒരു പോറല്‍ പോലും ഇല്ല. ഇപ്പോള്‍ എന്നെ കണ്ടാല്‍ ഞാന്‍ മരിച്ചു കിടക്കയാണ് എന്ന് ആര്‍ക്കും തോന്നില്ല . ചിരിച്ചുകൊണ്ടാണ് ഞാന്‍ ഇപ്പോഴും കിടക്കുന്നത് .
അത്യാഹിത വാര്‍ഡിനു മുന്പില് എല്ലാരും ഉണ്ടല്ലോ , ഉണ്ട പക്രു ,പല്ലന് തോമേ ,കന്നാസ് , മടയാ , കെളവാ എല്ലാരും ഉണ്ടല്ലോ . എല്ലാരും കരയുവാ , എന്നെ ഓര്‍ത്തിട്ടാണോ ? ഇതൊക്കെ ജീവിതത്തില്‍ ഉള്ളതാ . ഇന്നു ഞാന്‍ നാളെ നീ . പണ്ട് ഞാന്‍ പറയുന്ന പോലെ ആരുപോയാലും ബാക്കി ഉള്ളവര്‍ ജീവിക്കണം അത് അങ്ങനാടാ . എന്തായാലും ഇന്നത്തെ പാര്‍ടിക്കുള്ള വക ആയല്ലോ, ഇന്നു ഞാന്‍ മരിച്ചതില്‍ ഉള്ള ദുഃഖം, അതിന്റെ പേരില്‍ ഉള്ള കള്ള് കുടി അല്ലേ . ഇനി നിങ്ങള്‍ക്ക് എന്റെ കത്തി ഇല്ലാതെ വെള്ളം അടിക്കാം അല്ലേ തോമേ . ഇനി ഇല്ല, ഞാന്‍ ഇനി ഇല്ല , ഞാന്‍ പോയി , ഇനി വരില്ല അളിയാ ഇനി തിരികെ വരില്ല എപ്പോഴും പറയുന്ന പോലെ അല്ല , ഒരു പ്രാവശ്യം കൂടെ അവസാനമായി എന്റെ കൂട്ടുകാരുടെ കൂടെ ഒരു പാര്‍ട്ടി. അതിനു ഇനി പറ്റില്ലല്ലോ .
തീര്‍ന്നു ഹരി,ഇനി നിന്റെ വിഷമങ്ങള്‍ നീ ആരോടും പറയും . ഇനി നിനക്ക് കെട്ടിപിടിച്ചു കരയാന്‍ ആരാ ഉള്ളത് . ഞാന്‍ കൂടെ ഇല്ലാന്ന് കരുതി നീ ആവശ്യം ഇല്ലാതെ കറങ്ങി നടന്നു കാശ് കളയര്യ്തു , അടുത്ത മാസം നിന്റെ കല്യാണം ആണ് അത് മറക്കരുത് . ഞാന്‍ എങ്ങു മുകളില്‍ ഇരുന്നു എല്ലാം കാണാം . നിന്റെ ഭാര്യയോടു എന്റെ ആശംസകള്‍ അറിയിക്കണം . ഞാന്‍ മുന്നില്‍ നിന്ന് നടത്തേണ്ട കല്യാണം ആയിരുന്നില്ലേ അളിയാ . പോയില്ലേ എല്ലാം .
ശ്യാമേ , മനുവേ നമ്മുടെ എല്ലാ കൂട്ടുകാരെയും വിളിക്കണം കേട്ടോ എന്റെ അടക്കത്തിനു , എനിക്ക് എല്ലാരേയും അവസാനം ആയി ഒന്ന് കാണണം . ഒരുപാട് ജാഡ കാണിച്ച് ടൈം ഇല്ല എന്നൊക്കെ ഡയലോഗ് അടിക്കയണേല് വേണ്ട വരുന്നവര്‍ വരട്ടെ അല്ലേ . പക്ഷെ അറിയിക്കേണ്ടത് നിങ്ങളുടെ കടമ ആണ് . എന്റെ പ്രിയതോഴിയെ വിളിക്കണം അത് പ്രതേകം ശ്രദ്ധിക്കണം. ശ്യാമേ നീ വേണം ആ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ . അവര്‍ ആരെന്ങിലും വരുമോ . പാത്തുമ്മ വരും അവള്‍ക്കു ഞാന്‍ എന്നാല്‍ ജീവനായിരുന്നു , നിങ്ങള്‍ മുന്നില്‍ നിന്ന് എല്ലാ കാര്യങ്ങളും നോക്കണം , അറിയാല്ലോ എന്റെ അച്ഛന് വയ്യാത്തതാണ് പിന്നെ അനിയന് അവന് കൊച്ചു കുഞ്ഞല്ലെടാ . ശ്യാമേ അവനെ നിന്റെ അനിയനെ പോലെ നീ നോക്കണം കേട്ടോടാ . ഇനി അവനെ ശ്രദ്ധിക്കാന്‍ ആരും ഇല്ല. ചേച്ചിയും പപ്പയും വിചാരിച്ചലോന്നും അവനെ ശ്രദ്ധിക്കാന്‍ പറ്റില്ല . നിന്നെ അവനു വല്യ ഇഷ്ട്ടമാണ് എന്നെക്കാളും ഇഷ്ട്ടം നിന്നോടാ .
ഞാന്‍ പറഞ്ഞത് അച്ഛന് കേട്ടു ഇന്നു തോനുന്നു ,എന്നെ കീറിമുറിക്കാന്‍ വിട്ടുകൊടുത്തില്ല . ഇനി എങ്ങട്ടാ എന്നെ കൊണ്ട് പോകുന്നെ. വീട്ടിലോട്ടു ആണോ ? ഇപ്പോള്‍ അവിടെ എല്ലാരും വന്നു കാണും അല്ലേ ? ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും എല്ലാം .
അമ്മേ അമ്മ കരയാതെ ഞാന്‍ നിങ്ങളെ വിട്ടു എങ്ങോട്ടും പോകില്ല , എന്റെ പുന്നാര അമ്മയെ വിട്ടു ഞാന്‍ എവിടെ പോകാനാ. ശ്യാമേ എന്റെ അമ്മയെ എന്റെ കൂടെ ആംബുലന്‍സില്‍ ഇരുത്തണം കേട്ടോ എന്നെ കണ്ടു കൊതി തീര്നിട്ടില്ല ആ പാവത്തിന് , എന്നെ ഒന്ന് കേട്ടിപിടിക്കാന്‍ പറയടാ എന്റെ അമ്മയോട് , കരഞ്ഞു കരഞ്ഞു അതിനു പോലും ആരോഗ്യം അല്ലാതായി മാറിയോ . ഞാന്‍ വാങ്ങിത്തരുന്ന സ്വര്‍ണ്ണ മാല ഇട്ട് നടക്കണം എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു . എന്റെ കല്യാണത്തിന് നന്നായി ഒന്ന് വിലസണം എന്നും . കഴിഞ്ഞില്ലല്ലോ മറിയാമ്മേ ഒന്നിനും . ഇനി എനിക്ക് പനി വന്നാല്‍ ആരുണ്ട് ഇവിടെ എന്നെ നോക്കാന്‍ . കടങ്ങള്‍ എല്ലാം ബാകിയായി അല്ലേ ചേച്ചി. പേടിക്കണ്ട എല്ലാം നമ്മുടെ കുഞ്ഞു അനിയന് നോക്കികോളും അവന് എന്നേക്കാള്‍ മിടുക്കനാ .
കുറച്ചു നേരം ഞാന്‍ ഒന്ന് എല്ലാവരെയും നോക്കട്ടെ , എന്നെ അവസാനമായി കാണാന്‍ വന്നവരെ . പാത്തു നീ വന്നോ , നീ വരും എന്ന് എനിക്ക് അറിയാമായിരുന്നു , നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരന് കിടക്കുന്നത് കണ്ടോ . നോക്കിയെ എന്റെ പാവം അമ്മച്ചി കിടന്നു കരയുന്നത് , നീ ഒന്ന് അടുത്ത് പോയി ഇരുന്നു സമാധാനിപിച്ചേ എന്റെ അമ്മച്ചിയെ . അത് കഴിഞ്ഞു അകത്തു എന്റെ മുറിയില്‍ എന്റെ തലയണ കെട്ടിപിടിച്ചു കിടക്കുന്ന പെങ്ങളെ ഉണര്‍ത്തു . നിന്നെ കാണുമ്പോള്‍ ചേച്ചിക്ക് കുറച്ചു ആശ്വാസം കിട്ടും . ഞാന്‍ പോയ വിവരം ഒന്നും അറിയാതെ, ഞാന്‍ വാങ്ങികൊടുത്ത കളിപ്പാട്ടവും വച്ച് കളിച്ചു കൊണ്ട് ഇരിക്കുന്ന എന്റെ ചേച്ചിയുടെ പൊന്നോമനകളെ കണ്ടോ , അങ്കിള്‍ ഇനി എപ്പോള്‍ ഫോണ്‍ വിളിക്കും എന്ന് ആലോചിച്ചു ഇരിക്കായ രണ്ടുപേരും . അവരോടു എന്റെ അടുത്ത് വന്നു ഇരിക്കാന്‍ പറയു പാത്തു . ഞാന്‍ ഒന്ന് കാണട്ടെ എന്റെ കുട്ടികളെ , ഇനി അങ്കിള്‍ വരില്ല മക്കളെ നിങ്ങള്‍ക്ക് കളിപ്പാട്ടം വാങ്ങിതാരനും , കറങ്ങാന്‍ കൊണ്ടുപോകാനും . എന്റെ കുഞ്ഞുങ്ങളെ ഒന്ന് പുണരാന്‍ പറ്റില്ലല്ലോ എന്റെ കര്‍ത്താവെ . എന്റെ നെഞ്ചില്‍ കിടന്നാല്‍ അല്ലാതെ ഉറങ്ങാത്ത ആളാ മോന് , ഇനി അവന് ഉറക്കത്തില്‍ എണീറ്റാല്‍ അവനെ ആര് ഉറക്കും .
പാത്തു എന്റെ അച്ഛനെ കണ്ടോ , ഒരുതുള്ളി കണ്ണുനീര് പോലും കളയാതെ എല്ലാം ഉള്ളില്‍ വച്ചിരിക്കുവാ . എന്റെ ചടങ്ങുകള്‍ നടത്താന്‍ ഓടിനടക്കുവാ പാവം . ഒന്ന് പൊട്ടികരയാന്‍ പറയു പാത്തു ഇല്ലേല് തളര്‍ന്നു പോകും എന്റെ അച്ഛന് . അച്ഛന് എപ്പോഴും പറയും ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ നീ ആണ് പിന്നെ എല്ലാരേയും നോക്കേണ്ടത് . അത് കൊണ്ട് നീ കരയരുത് , എന്റെ പെട്ടി എടുക്കുമ്പോള്‍ നീ മുന്നില്‍ തന്നെ ഉണ്ടാവണം . അച്ഛാ ഇനി ആരാ അച്ഛനെ മാസംതോറും ആശുപത്രിയില്‍ കൊണ്ട് പോകുന്നേ. ആരാ അച്ഛനെ പള്ളി നടയില്‍ നിന്നും വിളിച്ചുകൊണ്ടു വരുന്നേ , അച്ഛാ രാത്രി ആയാല്‍ പിന്നെ വണ്ടി ഓടിക്കരുത് കേട്ടോ അച്ഛന് ഇപ്പോഴേ നേരെ കണ്ണുകാണില്ല , ഇനി അച്ഛന് മാത്രമേ ഉള്ളു അവരുടെ കാര്യങ്ങള്‍ നോക്കാന്‍ . എല്ലാത്തിനും അച്ഛന് ഞാന്‍ കൂടെ വേണമായിരുന്നു .ഇനി എങ്ങനാ അച്ഛാ . ജീവിതത്തില്‍ ഇതു വരെ എന്റെ അച്ഛന് എന്നെ ഒന്ന് അടിച്ചിട്ടില്ല , ഇപ്പോഴെങ്ങിലും എന്നെ ഒന്ന് തല്ലു അച്ഛാ , ഇനി ഒരിക്കലും അതിനു പറ്റില്ലല്ലോ , അച്ഛന്റെ കയ്യില്‍ നിന്നും ഒരു അടികിട്ടന്‍ ഞാന്‍ എത്ര കൊതിച്ചിട്ടുണ്ട് എന്ന് അറിയാമോ .
വേറെ ആരൊക്കെയാ വന്നിട്ടുള്ളത് . ഒരു നാട് മുഴുവന്‍ ഉണ്ടല്ലോ? എന്റെ കുളിപ്പിച്ച് കിടത്തിയ ശരീരം നോക്കി നില്‍ക്കുകയാണ് എല്ലാരും . അപരിചിതരായ കുറച്ചു പേര് മുന്നോട്ട് കയറി വന്നു എന്റെ ശിരസില്‍ മുത്തുന്നു . കണ്ണുകളിലെ ഈറന്‍ തുടച്ചു മാറ്റി പുറകിലോട്ടു മാറി ഫോട്ടോയ്ക്ക് നില്ക്കുന്നു .എനിക്ക് അവരെയോ അവര്‍ക്ക് എന്നെയോ അറിയും എന്ന് തോനുന്നില്ല , പക്ഷേ എവിടെയോ കണ്ട മുഖങ്ങള്‍ ആണ് , അതെ അത് വേറെ ആരുമല്ല സ്ഥലത്തെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവാണ് പിന്നെ അനുയായികളും. എന്റെ പ്രിയപ്പെട്ട ലാലേട്ടനെ തോല്പിക്കുന്ന അഭിനയം .
കസേരകള്‍ കൂട്ടി ഇട്ടിരിക്കുന്ന അടുത്ത് നല്ല സംസാരം കേള്‍ക്കാം , കുറച്ചു നാളുകള്‍ക്ക്ശേഷം എല്ലാരേയും ഒരുമിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് പലരും , കയ്യില്‍ ഒരു കപ്പ് ചായയും ഒരു ബീഡിയും വലിച്ചു കൊണ്ടാണ് പലരും കത്തി വയ്ക്കുന്നത് . അതില്‍ ആരും എന്നെ കുറിച്ച് സംസാരിക്കുനില്ല ,കുടുംബകാര്യങ്ങള്‍ ജോലികര്യങ്ങള്‍ നാട്ടുവിശേഷം അങ്ങനെ അവര്‍ ഓരോ കാര്യങ്ങള്‍ സംസാരിച്ചു എന്റെ മരണത്തില്‍ പങ്കുചേരുന്നു . അതിനിടയില്‍ കുറ്റിപിരിവു നടത്തുന്ന വമ്പന്മാരും ഉണ്ട് .
കുറച്ചുമാറി എന്റെ സുഹൃത്തുകള്‍ നില്ക്കുന്നു , പലരുടെയും കണ്ണുകളില്‍ ഒരു നിര്‍വികാരത , അതില്‍ ഈറന്‍ അണിഞ്ഞ കണ്ണുകള്‍ വിരളം ആയി എനിക്ക് തോന്നി . ഞാന്‍ ആരുമായും ഒരുപാട് കടപ്പാട് സൂക്ഷിക്കാത്ത ഒരാളായത് കൊണ്ട് ആര്‍ക്കും അത്രമേല്‍ ദുഃഖം ഉണ്ടാവാന്‍ ഇടയില്ല . എന്നിട്ടും ഞാന്‍ കണ്ടു കലങ്ങിമറിഞ്ഞ 10 കണ്ണുകള്‍ .എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്ന അഞ്ചു തടിമാടന്മാര് . അവരായിരുന്നു എന്റെ പ്രിയപെട്ടവര്‍ , അവരില്ലാതെ ഞാന്‍ ഇല്ലായിരുന്നു ഒരു കാലഘട്ടത്തില്‍ . എന്നിക്ക് ഓര്‍മിക്കാനും എന്നെ ഒര്മിക്കാനുമായി സര്വേശ്വരന് കനിഞ്ഞു നല്കിയ കൂട്ടുകരന്മാര്‍ . പലരും എന്നെക്കുറിച്ച് അവന് വളരെ നല്ലവനായിരുന്നു എന്ന് പറയുന്നുണ്ട് , അവന് ശരിയല്ലായിരുന്നു എന്നും . കൂടയൂണ്ടയിരുന്നപ്പോള് അപമാനിച്ചവര്‍ ,ക്രൂശില്‍ തറച്ചവര്‍, എന്നെ അറിയില്ല എന്ന് പറഞ്ഞവര്‍ , ആഭാസന് എന്ന് മുദ്ര കുട്ടിയവര്‍ എന്തുകണ്ടിട്ടന്നവോ ഇപ്പോള്‍ ഇങ്ങനെ ? എനിക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ഒന്നും വേണ്ട എന്ന് പറഞ്ഞേക്ക് . എനിക്ക് വെറുപ്പാ ,പീഡാസഹനങ്ങള്‍ മാത്രം തന്ന ഒരു കാലഘട്ടം .
അവസാനം ഞാന്‍ തിരഞ്ഞു നടന്ന മുഖം എന്റെ മുന്നില്‍ പ്രത്യക്ഷപെട്ടു . ആരോരും കാണാതെ , ആരോരും അറിയാതെ ഒളിഞ്ഞുനിന്നു എന്നെ നോക്കുകയാണ് . പ്രിയ കൂട്ടുകാരി ,ഇവിടെ കൂടിയിരിക്കുന്ന ജനങ്ങളില്‍ രക്തബന്ധമില്ലാത്ത ബന്ധങ്ങളില്‍ എന്നോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് നീ എനിക്ക് ചുറ്റും തീര്‍ത്ത സുഗന്ധ പരിമളമായ സൌഹൃദം തന്നെ ആണെന്നറിയുക . അന്ന്യയെപോലെ മാറിനില്ക്കാതെ മുന്‍പോട്ടു വരിക . എന്റെ അരികിലായി ഇരിക്കുക ,നിന്റെ വിറയാര്‍ന്ന വിരലുകളാല്‍ എന്റെ ശിരസില്‍ തലോടുക , നിന്റെ നന്നുത്ത ചുണ്ടുകളാല്‍ അവസാനമായി എന്നെ ചുംബിച്ചുകൊല്കാ. അത്ഭുതത്തോടെ എല്ലാവരും നിന്നെ നോക്കുന്നുണ്ടാവും നീ അതില്‍ നീരസ പെടേണ്ട, എനിക്ക് ചുറ്റും നില്ക്കുന്നവര് ഇതിനോടകം തന്നെ നമ്മെക്കുറിച്ച് കഥകള്‍ മേഞ്ഞഞ്ഞു കഴിഞ്ഞു , രഹസ്യമായി അവര്‍ അത് പങ്കുവക്കുന്നുമുണ്ട്. അതൊക്കെ ഭ്രാന്തന്റെ വെറും ജല്പ്പനങ്ങള് ആയി കരുതുക .നമ്മുക്ക് പറയാന്‍ ഇനിയും ഉണ്ട് ഒരുപാട് കാര്യങ്ങള്‍ , എന്നാല്‍ സമയത്തിന്റെ പരിമിതിയും.
അവസാനമായി നിന്നെ കണ്ടപ്പോഴും മരണത്തെക്കുറിച്ച് ഞാന്‍ പറഞ്ഞായിരുന്നു . ഭൂമിയുടെ നശ്വരതയില്‍ നിന്നും അനശ്വരമായ ലോകത്തിലേക്ക് എന്നെ ആനയിക്കാന്‍ ദൈവദൂതന് വരുന്നത് ഞാന്‍ കണ്ടതായി . നീര്മാതളപൂവില് നിന്നും ഇറ്റു വീഴുന്ന തേന്‍കണം പോലെയുള്ള നിന്റെ കണ്ണുനീര് അന്ന് എന്നെ മൌനിആക്കി . മരണം എന്ന സത്യം എന്നെ ഗ്രസിച്ചു നില്ക്കുന്ന ഈ വേളയില്‍ കാലം നിന്നെ മൌനിആക്കി. നിന്റെ വേദന പ്രകടിപ്പിക്കാന്‍ ഇവിടെ ഞാന്‍ അല്ലാതെ നിനക്ക് വേറെ ആരും ഇല്ല അല്ലേ ? പ്രഹസനങ്ങള്‍ കാട്ടി ശ്രദ്ധനേടുന്നവരുടെ ഇടയില്‍ നീ ഒരു കോമാളി ആകുന്നതു എനിക്ക് ഇഷ്ടമില്ല . ശ്വാസം നിലച്ച നിന്റെ ഹൃദയം എനിക്ക് കാണണം , അതില്‍ ഞാന്‍ എന്ന മുള്ള് ഉണ്ടാക്കുന്ന വേദനയും .
എന്നെ മറവുചെയ്യാന്‍ സമയം ആയി , അവസാനമായി എന്നെ ചുംബിക്കുന്നവരില്‍ എന്റെ പ്രിയപ്പെട്ടവര്‍ എല്ലാം ഉണ്ടോ എന്ന് ഞാന്‍ തിരക്കി . എന്റെ കുഞ്ഞു പൈതലുകള്‍ , അച്ഛന് ,അമ്മ , ചേച്ചി എന്റെ കുഞ്ഞനിയന് , സ്നേഹിതര്‍ പിന്നെ എന്റെ ആത്മാവായ നിയും .
പള്ളി സെമിത്തേരിയിലേക്ക് എന്നെ വഹിച്ചുകൊണ്ട് വരികയാണ് , അലറി വിളിക്കുന്ന അമ്മയും ,ചേച്ചിയും , ബന്ധുക്കളും എന്ത് ചെയ്യണം എന്ന് അറിയാതെ നില്ക്കുന്ന അനിയനും അച്ഛനും സ്നേഹിതരും. മൌനമായി വേദനിക്കുന്ന ഒരുപാട് ഹൃദയങ്ങള്‍ .എന്റെ ശവമന്ച്ചം മൂടപെടുന്നതിനു മുന്‍പേ ഒരിക്കല്‍ കൂടെ എന്‍ അമ്മ എന്നെ പുണര്ന്നെന്കില് . എന്റെ കല്ലറയില്‍ അവസാന മണ്ണും ഇട്ട് എല്ലാവരും യാത്ര ആവുന്നു . എന്റെ പ്രിയ സഹി നീ അവിടെ നില്ക്കുക്ക തനിച്ചു , അവിടെ നിന്നും പോകുന്ന അവസാന വ്യക്തി നീയയിരിക്കണം.
എന്നെ തനിച്ചാക്കി വളരെ വേഗത്തില്‍ ഇവിടെനിന്നും പോകുവാന്‍ നിനക്കാവില്ല , ഇപ്പോള്‍ നാം ഇരുവരും മാത്രം , കരയുക ഉറക്കെ കരയുക നീ ,എന്നോട് ചേര്‍ന്ന് നില്ക്കുക്ക , എന്നെ മറവുചെയ്ത മണിയറയില്‍ ചേര്‍ന്നിരിക്കുക . നിന്നെ നനയിക്കാന് പെയ്യുന്ന ഈ മഴ നിന്റെ കണ്ണുനീര് തന്നെയാണെന്നു ഞാന്‍ അറിയുന്നു . ഇടതൂര്‍ന്ന നിന്റെ മുടിയിഴകള്‍ എന്റെ മേനിയില്‍ സ്പര്‍ശിച്ചിരിക്കുന്നു,ഭൂമിയില്‍ പതിക്കുന്ന നിന്റെ ഓരോ കണ്ണുനീര് തുള്ളിയും ആഴ്നിറങ്ങി എന്റെ മേനിയെ പുണരുന്നു , എനിക്ക് അതറിയാന്‍ കഴിയുന്നു. ഘോരമായ അന്ധത , വന്യമായ എകാന്ധത , ചങ്ങല പൊട്ടിച്ചെറിയാന്‍ ശ്രമിക്കുന്ന ഭ്രാന്തിയെ പോലെ , പൊട്ടിത്തെറിക്കാന്‍ നില്ക്കുന്ന നീര്‍കുമിള പോലെ .......
തിരികെ പോവുക നീ , തിരിഞ്ഞു നോക്കാതെ , നിന്നെ ഇവിടെ പിടിച്ചു നിര്‍ത്താന്‍ അനിക്ക് ആഗ്രഹം ഉണ്ടെന്നാല്‍ കൂടെ , നിന്റെതായ നിനക്കായി ഒരു ലോകം നിന്നെ കാത്തിരിക്കുന്നു . പോവുക മണ്മറഞ്ഞ ഓര്‍മകളെ ഈ ശവകുഴിയില്‍ ഉപേക്ഷിച്ചു.
ശവപ്പറമ്പ് കൂരിരുട്ടിന്റെ കരാള ഹസ്തങ്ങളില്‍ എല്പ്പിക്കപെട്ടു കഴിഞ്ഞു . എനിക്ക് ചുറ്റും കൂടി നിന്ന ഉറ്റവര്‍ ഉടയവര്‍ , എനിക്കായ് കണ്ണീര് പൊഴിച്ചവര്‍ ആരുമില്ല ചുറ്റും. ആര്‍ത്തട്ടഹസിക്കുന്ന , ഭ്രാന്തമായി ചിരിക്കുന്ന , സ്വയം കുത്തി മുറിവേല്‍പ്പിക്കുന്ന , വേദന കടിച്ചമര്‍ത്തി കഴിയുന്ന , ഉച്ചത്തില്‍ പരിഹസിക്കുന്ന , കൈകാലുകള്‍ ഇല്ലാത്ത , ഉടലും തലയും വേര്‍പെട്ട ജീര്‍ണിച്ച മനുഷ്യര്‍ എനിക്കുചുറ്റും പറന്നു നടക്കുന്നു .
"ഇനി ഞാന്‍ ഉറങ്ങട്ടെ ഈ ആത്മാക്കള്‍ക്കൊപ്പം "
dedicated to minu, my friend, he died before two weeks in an accident.
ReplyDelete