കാലം അതിന്റെ തേരോട്ടം തുടരവേ പിന്നിട്ട വഴികളിലൂടെ ഒരു മടക്കയാത്ര അനിവാര്യം ആയി തീര്‍ന്നിരിക്കുന്നു . ജീവിക്കാന്‍ മറന്നുപോയ നിമിഷങ്ങള്‍ , ജീവിച്ചു മതിയായി എന്ന് തോന്നിയ നിമിഷങ്ങള്‍ , ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ എന്ന് വേണ്ട എന്റെ എത്ര എത്ര നിമിഷങ്ങള്‍ക്ക് മൂകസാക്ഷിയായി ഈ മണലാരണ്യം. മധുരവും നൊമ്പരവും ഇഴുകിച്ചേര്‍ന്ന കാറ്റ് ശാന്തവും രൌദ്രവും ആയി മാറുന്നത് പോലെ കുഴഞ്ഞു മറയുന്ന ഹൃദയം . താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്നവരും കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷ നല്കിയവരും കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിച്ചവരും ഇന്നു എവിടെ ? തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് കാണുവാന്‍ കഴിയുന്നത് ആരാലും വേര്‍പെടുത്താന്‍ കഴിയാത്ത എന്റെ നിഴല്‍ മാത്രം .
ബന്ധങ്ങളുടെ തീവ്രത , വൈകാരികത എന്നിവ ജീവിതം പോലെ ക്ഷണഭംഗുരം ആയി മാറി എന്ന് പറയുന്നതില്‍ തെറ്റില്ല അല്ലേ ? കണ്ണ് എത്തിപെടാത്ത ബന്ധങ്ങളിലെ തീവ്രത കാലം പതിയെ മായിച്ചുകളയും എന്ന് പറയുന്നതിലും കുറ്റം ഇല്ല . ചിലപ്പോള്‍ ജീവിത ഭാരങ്ങള്‍ നമ്മെ അങ്ങനെ ആക്കി മാറ്റുനതും ആവാം . ഭാണ്ട കെട്ടുകള്‍ ലക്ഷ്യത്തില്‍ എത്തിച്ചു കൂലിക്കായി കൈ നീട്ടുമ്പോള്‍ നിരാശതോനാന് ഇടവരാതിരിക്കട്ടെ ഓരോ മന്നവനും മാനവനും .
പ്രയോജകരില്ലതൊരു സ്വപ്നം പാടെ തട്ടിപായിക്ക് എന്ന് കവി പാടിയ പോലെ പ്രയോജനം ഇല്ലാത്ത കാര്യങ്ങള്‍ക്കു പുറകെ നട്ടം തിരിയാതെ ചിന്തിക്കു , ചിന്തിച്ചു പ്രവര്‍ത്തിക്കു .
ബന്ധങ്ങളുടെ മൂല്യത്ത മനസിലാക്കു , സ്നേഹം കൊണ്ട് കെട്ടിപടുക്കുക ജീവിതത്തിലെ ചങ്ങല കണ്ണികളെ, ഭേദിക്കാന്‍ കഴിയാത്തവിധം , അറിയാന്‍ ശ്രമിക്കുക മറ്റുള്ളവരെ , സ്നേഹിക്കുന്നവരെ വെറുക്കാനും വെറുപ്പിക്കാതെ ഇരിക്കാനും എല്ലാവര്ക്കും കഴിയട്ടെ , കൂട്ടത്തില്‍ എനിക്കും .......
nice....ithu post cheyumbol u were desp or something?vayiumbol vallatha oru nirasha...ennalum maranu koodatha chila sathyangal
ReplyDelete